
കൊല്ലങ്കോട് :: വിദ്യാലയം മാനേജർ എ കെ വെങ്കടേശ്വരൻ അധ്യക്ഷനായി.. “ഓർമ താളുകളി ലൂടെ “എന്ന് നാമകരണം ചെയ്തിട്ടുള്ള LEP യുടെ പ്രൊജക്റ്റ് പ്രധാനധ്യാപിക എൻ.സുജാത രക്ഷിതാക്കൾക്കു വിശദീകരിച്ചു.ടാലെന്റ് ലാബിന്റെ ഭാഗമായി കുട്ടികൾക്ക് നൽകിവരുന്ന ചെണ്ട മേള പരിശീലനത്തിന്റെ ഉദ്ഘാടനം വാദ്യകലാകാരൻ കൃഷ്ണദാസ് പനങ്ങാട്ടിരിനിർവഹിച്ചു.. വിദ്യാരംഗം കലസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം കൊടുവായൂർ ജി ബി എൽ പി സ്കൂൾ അദ്ധ്യാപകൻ ഷീൻ ചന്ദ്രൻ നിർവഹിച്ചു.. യുവ ഗായകൻ ശ്യാം ശങ്കർ അവതരിപ്പിച്ച സംഗീത പരിപാടി കുട്ടികൾ കരഘോഷത്തോടെ സ്വീകരിച്ചു.. കേൾക്കണോ പ്രിയ കൂട്ടരേ, കരിങ്കാളിയല്ലേ എന്നീ നാടൻപാട്ടുകൾക്ക് കയ്യടിച്ചും ഇല്ലുമിനാട്ടി എന്ന പാട്ടിനൊപ്പം നൃത്തചുവടുകൾ വച്ചും ആസ്വദിച്ചു.. പി ടി എ പ്രസിഡന്റ് ശിവദാസ്, എം പി ടി എ പ്രസിഡന്റ് ശരണ്യ വിദ്യാരംഗം കൺവീനർ പി. സുമതി എന്നിവർ ആശംസകൾ അറിയിച്ചു.. സ്റ്റാഫ് സെക്രട്ടറി കെ പ്രശാന്ത് നന്ദി പറഞ്ഞു