
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആള്‍ക്കൂട്ടത്തിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു.
ബോള്‍ഡര്‍ ഭീകരാക്രമണത്തിലെ പ്രതി മുഹമ്മദ് സോളിമാന് എന്നയാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊളറാഡോയിലെ ബോള്‍ഡര്‍ എന്ന പ്രദേശത്താണ് ജനക്കൂട്ടത്തിനിടയിലേക്ക് അക്രമി പ്രട്രോള്‍ ബോംബെറിയുകയായിരുന്നു. ‘ഫ്രീ പലസ്തീന്’ എന്ന മുദ്രവാക്യം മുഴക്കിയായിരുന്നു ആക്രമണം. ഭീകരാക്രമണമെന്ന് എഫ്ബിഐ വിലയിരുത്തുന്ന സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഗാസയില്‍ ഹമാസിന്റെ തടവിലുള്ള ഇസ്രയേലി ബന്ധികള്‍ക്ക് ഐകദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് നടന്നുപോകുകയായിരുന്ന ജനക്കൂട്ടത്തിന് നേരെ പെട്രോള്‍ബോംബ് എറിയുകയായിരുന്നു. ഇതിനിടെ ഇയാള്‍ ‘ഫ്രീ പലസ്തീന്’ എന്ന് നിരന്തരം മുദ്രവാക്യം വിളിച്ചിരുന്നു. ആക്രമണത്തില്‍ 67 നും 88 നും ഇടയില്‍ പ്രായമുള്ള ആറ് പേര്‍ക്ക് പരിക്കേറ്റു. ഇത് ഭീകരപ്രവര്‍ത്തനമായി അന്വേഷിക്കുകയാണ്.
അപകടത്തില്‍പ്പെട്ട നാല് പേരെ ബോള്‍ഡര്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, മറ്റ് രണ്ട് പേരെ അടിയന്തര പരിചരണത്തിനായി എയര്‍ലിഫ്റ്റ് ചെയ്തു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ബാക്കിയുള്ളവര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍, ബോള്‍ഡര്‍ പോലീസ് ചീഫ് സ്റ്റീഫന്‍ റെഡ്ഫിയര്ന് സംശയിക്കുന്നയാളെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ചു. ഇയാളുടെ പരുക്കിന്റെ സ്വഭാവവും തീവ്രതയും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഗാസയില്‍ ബന്ദികളാക്കിയവരെ ബോധവത്കരിക്കുന്നതിനായി ‘റണ്‍ ഫോര്‍ ദേര്‍ ലൈവ്സ്’ എന്ന സംഘടന സംഘടിപ്പിച്ച സമാധാനപരമായ ഇസ്രായേല്‍ അനുകൂല പരിപാടിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മുഹമ്മദ് സാബ്രി സോളിമാനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചുവരികയാണ്. 45 കാരനായ ഈജിപ്ഷ്യന്‍ പൗരനാണെന്നും 2022-ല്‍, 2023 ഫെബ്രുവരിയില്‍ കാലഹരണപ്പെട്ട നോണ്‍-ഇമിഗ്രന്റ് വിസയില്‍ സോളിമാന് കാലിഫോര്‍ണിയയില്‍ എത്തിയതായിട്ടാണ് വിവരം. അടുത്തിടെ കൊളറാഡോ സ്പ്രിംഗ്സില്‍ താമസിക്കുകയായിരുന്നു.