
ന്യൂഡല്‍ഹി : ഡല്‍ഹി രോഹിണി നഗറില്‍ കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടർ 7 ലാണ് ബഹുനില കെട്ടിടം തകർന്നു വീണത്.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ജേതാക്കളായ ആർസിബി ടീമിനുള്ള സ്വീകരണ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നുള്ള അപകട വാർത്തയും പുറത്തുവരുന്നത്.