
ബെംഗളൂരു :എറണാകുളം-കെഎസ്ആര് ബെംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിക്ക് (12678/12677) നിലവിലെ പരമ്പാരഗത ഐസിഎഫ് കോച്ചുകള്‍ക്കു പകരം ജൂണ്‍ 20 മുതല്‍ എല്‍എച്ച്ബി കോച്ചുകളായിരിക്കും ഉണ്ടാകുക. വേഗവും സുരക്ഷിതത്വവും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്ന ആധുനിക എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ ഇനി എറണാകുളം എക്സ്പ്രസ് വണ്ടിക്കും.രണ്ട് എസി ചെയര്‍ കാര്‍, 11 നോണ്‍ എസി ചെയര്‍ കാര്‍, ഒരു പാന്‍ട്രി കാര്‍, നാല് സെക്കന്‍ഡ് ക്ലാസ് അന്ത്യോദയ കോച്ചുകള്‍, ഒരു ലഗേജ് കം ജനറേറ്റര്‍ കാര്‍, ഒരു ലഗേജ് കം ബ്രേക്ക് വാന്‍ വിത്ത് ഡിസേബിള്‍ഡ് ഫ്രന്‍ഡ്ലി കമ്പാര്‍ട്ട്മെന്റ് എന്നിവയാണ് ഉണ്ടാവുക.ദക്ഷിണ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. 20 എല്‍എച്ച്ബി കോച്ചുകളായിരിക്കും വണ്ടിക്കുണ്ടാവുക.