
കർണാടക: ചിക്കബെല്ലാപുര ജില്ലയില്‍ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു മുസ്ലീം പുരോഹിതനെതിരെ പോക്സോ പ്രകാരം കേസെടുത്തു.
ആറുവയസ്സുകാരിയുടെ ബന്ധുവായ 31 കാരനായ മെഹ്ഫൂസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടില്‍ നിന്ന് കരഞ്ഞുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് വരുന്നത് മാതാവ് കണ്ടതോടെയാണ് കുറ്റകൃത്യം പുറത്തുവന്നത്. മെയ് 30 നാണ് സംഭവം നടന്നതെന്ന് മാതാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇര തൻ്റെ രണ്ടാമത്തെ കുട്ടിയാണെന്നും ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് മെഹ്ഫൂസ് അവളെ വഞ്ചിച്ചതാണെന്നും മാതാവ് പറയുന്നു. ചിക്കബെല്ലാപൂർ ടൗണിലെ ദർഗ മൊഹല്ല പ്രദേശത്തെ ഒരു പ്രാദേശിക ഉറുദു സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇര.