
ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു.
മൂന്ന് ദിവസമായി നടക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് നേതാക്കളുള്‍പ്പടെ കൊല്ലപ്പെട്ടത്. ഇവരുടെ പക്കലില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു.
സ്ഥലത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെ പാമ്ബുകടിയേറ്റും, തേനീച്ച കുത്തേറ്റും സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.