
ബെംഗളൂരു : സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലക്ഷ്യം വെക്കുന്ന പദ്ധതി,’ശക്തി’ ഉപഭോക്താക്കള്‍ക്കായി 2 മാസത്തിനകം സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കിയേക്കും.നിലവില്‍ യാത്രക്കാര്‍ ആധാര്‍ കാര്‍ഡ് കണ്ടക്ടറെ കാണിക്കുന്ന രീതിയാണ്. ഇതിന് പകരമായി ഇനിസ്മാര്‍ട്ട് കാര്‍ഡാണ് ഇനി മുതല്‍.കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ കാര്‍ഡ് ടാപ്പ് ചെയ്താല്‍ ടിക്കറ്റ് ലഭിക്കും. കാര്‍ഡില്‍ ഉപഭോക്താവിന്റെ ഫോട്ടോ, വിലാസം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും.ബോര്‍ഡിങ് സ്ഥലം, ഇറങ്ങേണ്ട സ്ഥലം, സഞ്ചരിച്ച ദൂരം, നിരക്ക് തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന കംപ്യൂട്ടര്‍ ചിപ്പും കാര്‍ഡില്‍ ഉണ്ടാകും.സ്മാര്‍ട്ട് കാര്‍ഡ് വേഗത്തില്‍ പുറത്തിറക്കുന്നതിന്റെ ആദ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും, അനുമതിക്കായി ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മന്ത്രിസഭയുടെ അനുമതി തേടുമെന്നും മന്ത്രി വ്യക്തമാക്കി.