ബെംഗളൂരു : മയക്കുമരുന്ന് വ്യാപാരം ഉടനടി തടയുന്നതിനായി ബാംഗ്ലൂർ സിറ്റി സിസിബിയും ചിക്കജാല പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കാര്യമായ വിജയം കൈവരിച്ചു.നൈജീരിയ സ്വദേശിനി 10 കോടി രൂപവിലമതിയ്ക്കുന്ന ലഹരിവസ്തുവുമായി പിടിയിൽ.5.3 കിലോ എംഡിഎംഎയുമായിട്ടാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്.
Contents
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണ് അറസ്റ്റ്.ഏതാനുംവർഷങ്ങൾക്ക് മുൻപ് പഠനവിസയിൽ ഡൽഹിയിൽ എത്തിയ യുവതിയാണ് പിടിയിലായത്.തെലങ്കാനയിലെ ഒരു കോളേജിൽ ചേരാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് ഇവർ മൊഴിനൽകി.എന്നാൽ ഈ കോളേജിൽ ഇവർ ചേർന്നിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.