സംസ്ഥാനത്ത് ഈ ആഴ്ചയും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നേരിയ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് ഗ്രീൻ അലർട്ട് നൽകി. മധ്യ-തെക്കൻ കേരളത്തിലാണ് ഇന്ന് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് പ്രധാനമായും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നത്.