കേരളത്തിൽ സ്പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ വൈകാതെ സ്ഥിരം സർവീസാക്കി മാറ്റുമെന്നും ഇതിന് അംഗീകാരം നൽകിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചു
കൊല്ലം–വിശാഖപട്ടണം എക്സ്പ്രസ്, പാലക്കാട്– കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ– കോഴിക്കോട് എക്സ്പ്രസ്, എറണാകുളം– കൊല്ലം മെമു, തിരുവനന്തപുരം നോർത്ത്– മംഗളൂരു ജംക്ഷൻ അന്ത്യോദയ, എറണാകുളം– വേളാങ്കണ്ണി സ്പെഷലുകളാണ് സ്ഥിരം സർവീസുകളാക്കുന്നത്. ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.
