സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമായി മണ്ണെണ്ണ സബ്സിഡി ലിറ്ററിന് ₹25ൽ നിന്ന് ₹50 ആയി വർധിപ്പിച്ചു.മത്സ്യഫെഡ് വഴി ലഭിക്കുന്ന മണ്ണെണ്ണയ്ക്കാണ് ആനുകൂല്യം.
2026 ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് സബ്സിഡി വർധിപ്പിക്കാൻ തീരുമാനിച്ചത്.
ഇന്ധനവില വർധനയെത്തുടർന്നു പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതിനാണു നടപടി.ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ തീരുമാനം. മത്സ്യമേഖലയ്ക്കു സബ്സിഡി അല്ലെങ്കിൽ നികുതിയിളവു നൽകണമെന്നു കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.ഫിഷ് ലാൻഡിങ് സെന്ററുകൾ കേന്ദ്രീകരിച്ച് മണ്ണെണ്ണ ബങ്കുകൾ സ്ഥാപിക്കാനും നടപടികൾ സ്വീകരിക്കും.മത്സ്യബന്ധനവകുപ്പു സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി.ഐ.എസ് മാർച്ച് 9-ന് ഔദ്യോഗിക ഉത്തരവു പുറപ്പെടുവിച്ചു.