
ചെന്നൈ: തമിഴ്നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീണ്‍ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.