
മനുഷ്യനെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന മാരകമായ രാസലഹരികള്‍ക്കെതിരെയുള്ള പോരാട്ടവീര്യത്തിന് ശക്തി പകരുക എന്ന ഉദ്ദേശലക്ഷ്യത്തോടെ ചിത്രീകരിച്ച അഖിലന്റെ സൂത്രവാക്യത്തിന്റെ പ്രിവ്യു ഷോ ജൂണ്‍ 1 ന് കോഴിക്കോട് കോണേഷന് തിയറ്ററില്‍ നടന്നു. മദ്യത്തിനും മയക്കു മരുന്നിനും അടിമയായ ഒരു വില്ലേജ് ഓഫീസറുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദാരുണവും തുടര്‍ന്ന് ജയിലിലും ഡീ അഡിക്ഷന് സെന്ററിലും കഴിയേണ്ടി വന്ന അയാളുടെ അനുഭവപാഠങ്ങളില്‍ നിന്ന് ഉരുത്തിരിയിരുന്ന രാസലഹരികള്ക്കെതിരെ പൊരുതാനുള്ള ആശയവും അതിന്റെ ഹൃദയസ്പൃക്കായ ആവിഷ്ക്കാരവുമാണ് ഈ സിനിമ .
one 2 one media ബാനറില്‍ Kpmഭരതന് ചെറുവറ്റ നിര്‍മ്മാണം നിര്‍വ്വഹിച്ച് സുധി സംവിധാനം ചെയ്ത അഖിലന്റെ സൂത്രവാക്യത്തില്‍ സുരേഷ് കെ രാമനും ഐശ്വര്യയും നായികാനായകന്‍ മാരായി വേഷമിടുന്നു. വിനോദ് കോവൂര്‍, മധു ശ്രീകുമാര്‍, പ്രകാശ് പയ്യാനക്കല്‍, അലി അരങ്ങാടത്ത്, രവിശങ്കര്‍, ഷിബു നരിക്കുനി, ശെല്വന് കോഴിക്കോട്, നജീബ് കീഴരിയൂര്‍, വിനീത് തിക്കോടി, ബേബി ഇഷിഗ, ബേബി ഇവി കിഷോര്‍,ജിഷ, ശാലിനി, ഷെറീജ്, ഗുരുവന്ദന്, ദെലീഷ്, വിജയന്, ഭരതന് ചെറുവറ്റ,ശശികല, വിജയ, മോഹനകുമാരി, ഷിനി അഭിലാഷ്, വിജി , കുമാരന്, നിസാര്‍, ദിനേശ്, സല്പ്രിയന്തുടങ്ങിയവര് അഭിനയിക്കുന്നു സുരേഷ് കെ രാമന്റെ കഥ ക്യാമറ,എഡിറ്റിംഗ് & DI രാജേഷ് രത്ന , തിരക്കഥ സംഭാഷണം സുരേഷ് കെ രാമന് – രാജേഷ് രത്ന, അസോസിയേററ് ഡയറക്ടര്‍ റിതേഷ് പണിക്കര്‍,BGM സുധിന്‍ കെ വേണു, സംഗീതം പ്രത്യാശ്കുമാര്‍ & സുധി , ഗാനരചന സുധി അസോസിയേറ്റ് ഡയറക്ടര്‍ റിതേഷ് പണിക്കര്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ജഗന്നാഥന്, ആര്‍ട്ട് സത്യന് നമ്പ്രത്ത്കര,മേക്കപ്പ് പ്രബീഷ് കാലിക്കറ്റ്, പി.ആര്.ഒ നാസര്‍, ഡിസൈന്‍ മനോജ്