
കൊച്ചി: കൊച്ചി മറൈൻ ഡ്രൈവില്‍ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം.രണ്ട് പേർക്ക് പരിക്കേറ്റു. വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജെട്ടിയിലായിരുന്നു സംഭവം.ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതര്‍ അറിയിച്ചു.