
തൃശൂര്‍: നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മുണ്ടൂര്‍ ചെറുവത്തൂര്സി.പി. ചാക്കോയുടെ (72) സംസ്കാരം നടത്തി.
ഇന്നലെ രാവിലെ 10.30ന് മുണ്ടൂര്‍ പരിശുദ്ധ കര്‍മലമാതാ ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ആറിനു പുലര്‍ച്ചെയാണ് നടനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ചാക്കോ മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷൈനിനെയും അമ്മയെയും രാവിലെ ആംബുലന്‍സില്‍ മുണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുവന്നു. അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്ആശുപത്രി അധികൃതര്‍ അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്മാരായ കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍, ടൊവിനോ തോമസ്, സംവിധായകന് ആഷിക് അബു എന്നിവര്‍ ആശുപത്രിയിലും സംവിധായകരായ കമല്‍, സോഹന്‍ സീനുലാല്‍, നടന്മാരായ ടിനി ടോം, ജയസൂര്യ, ജോജു ജോര്‍ജ്, ടോവിനോ തോമസ്, സൗബിന്, ടി.ജി. രവി, ശ്രീജിത്ത് രവി, സ്ഫടികം ജോര്‍ജ്, നടിമാരായ സരയു, ഹന്‍സിബ തുടങ്ങിയവര്‍ വീട്ടിലെത്തിയും അന്ത്യമോപചാരമര്‍പ്പിച്ചു.
മന്ത്രി സജി ചെറിയാനു വേണ്ടി സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. റീത്ത് സമര്‍പ്പിച്ചു.