
ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടിത്തം. എട്ട് ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
ചിലർ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്റ് എന്ന റസിഡൻഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ദൃശ്യങ്ങളില്‍ വലിയ തീജ്വാലകള്‍ കാണാം. രാവിലെ 10 മണിക്കാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.