
ബെംഗളൂരു: ബെംഗളൂരു നഗരം മറ്റൊരു നേട്ടം കൈവരിച്ചു. ലോകത്തിലെ മികച്ച 20 സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു 14-ാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ബെംഗളൂരു ഏഴ് സ്ഥാനങ്ങള്‍ മുന്നേറി. കഴിഞ്ഞ വര്‍ഷം ബെംഗളൂരു 21-ാം സ്ഥാനത്തായിരുന്നു. സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2025 റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ മികച്ച 20 സ്റ്റാര്‍ട്ടപ്പ് നഗരങ്ങളില്‍ ബെംഗളൂരു ഏറ്റവും വലിയ കുതിപ്പ് ആണ് രേഖപ്പെടുത്തിയാട്ടുള്ളത്.ഈ റിപ്പോര്‍ട്ടില്‍ റാങ്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്താണ്. ഡല്‍ഹി 29-ാം സ്ഥാനത്തും മുംബൈ 40-ാം സ്ഥാനത്തും നില്ക്കുന്നു. ജിഎസ്ഇഅപ്പ് റിപ്പോര്‍ട്ട് അനുസരിച്ച്, സിലിക്കണ്‍ വാലി ഒന്നാം സ്ഥാനത്തും ന്യൂയോര്‍ക്ക് രണ്ടാം സ്ഥാനത്തും ലണ്ടന്‍ മൂന്നാം സ്ഥാനത്തും ആണ് നില്‍ക്കുന്നത്. ആഗോളതലത്തില്‍ മികച്ച 50 എഐ നഗരങ്ങളില്‍ ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷം, സ്വിഗ്ഗി, ഗോഡിജിറ്റ്, ഇന്‍ഡിജിന്‍, ബ്ലാക്ക്ബക്ക് എന്നിവ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നില്‍ ഓഹരി വിപണിയില്‍ പ്രവേശിച്ചു, ഡീപ്ടെക് ഇക്കോസിസ്റ്റത്തിന്റെ മേഖലയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്കിയ പ്രോത്സാഹനമാണ് ഈ നേട്ടം സാധ്യമാക്കിയത്.