തിരുവനന്തപുരം: ബ്രഹ്മോസിന് 180 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ തീരുമാനിച്ചതിലൂടെ സംസ്ഥാനത്ത് പുതിയ മിസൈൽ നിർമാണ യൂണിറ്റിന് കളമൊരുങ്ങുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിലാണ്180 ഏക്കർ ഭൂമി ബ്രഹ്മോസ് എയിറോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് സൗജന്യമായി പതിച്ചു നൽകുക.
ഭൂമി അഡ്വാന്‍സ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിർമിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.