കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനിയറിംഗ്, ആർ.ജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ എന്നിവ കോഴ്സിന്റെ ഭാഗമാണ്. മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം ,കൊച്ചി സെന്ററുകളിലാണ് ക്ലാസ്. രണ്ടര മാസമാണ് കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 4 വരെയാണ് ക്ലാസ്. യോഗ്യത : പ്ലസ്ടു. പ്രായപരിധിയില്ല .ഫീസ് 25000 രൂപ. മാർച്ച് 20വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി സെന്റർ : 7356751960, തിരുവനന്തപുരം സെന്റർ : 9744844522.