സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഗ്യാസ് സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര നടപടികള്‍ ആരംഭിച്ചതായി കേരള സര്‍ക്കാര്‍ . സിലിണ്ടര്‍ വിതരണം സുഗമമാക്കുകയും അനധികൃത സംഭരണം തടയുകയും ചെയ്യുന്നതിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടപടികള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാന തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തി. ഗ്യാസ് വിതരണത്തിലെ തടസ്സങ്ങള്‍ പരിഹരിക്കാനും ആവശ്യത്തിനനുസരിച്ച് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാനും വിവിധ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു.