കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലെ വില കൂടുകയും വൈകീട്ട് വില കുറയുകയും ചെയ്ത പിന്നാലെയാണ് ഇന്ന് രാവിലെയും വില താഴ്ന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല വാര്‍ത്തയാണ്. അതേസമയം, പഴയ സ്വര്‍ണം ലാഭത്തില്‍ വില്‍ക്കാമെന്ന് കരുതിയവര്‍ക്ക് തിരിച്ചടിയാണിത്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില പവന് 126920 രൂപയായിരുന്നു. ഈമാസം ഒന്നിനായിരുന്നു ഇത്രയും ഉയര്‍ന്ന വില. പിന്നീട് കുറഞ്ഞ് 118160 രൂപയിലെത്തി. വീണ്ടും വില കൂടിയിരുന്നു എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിന് അടുത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഡോളര്‍ മൂല്യം കൂടുന്നതാണ് സ്വര്‍ണവില കുറയാനുള്ള കാരണം.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 118960 രൂപയായി. ഒരു ഗ്രാമിന് 14870 രൂപ നല്‍കണം. വെള്ളി വിലയില്‍ 10 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഒരു ഗ്രാമിന് 280 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാമിന് 2800 രൂപയും. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5177 ഡോറളായി വില കുറഞ്ഞിട്ടുണ്ട്.