
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, സോണി ലിവ് തുടങ്ങി നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വ്യത്യസ്തമാര്‍ന്ന സിനിമകളുടെയും വെബ് സീരീസുകളുടെയും അതിമനോഹരമായ നിരയാണ് വരും ദിവസങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
1. പറന്ന് പറന്ന് പറന്ന് ചെല്ലാന്‍
സിദ്ധാര്‍ത്ഥ് ഭരതന്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ഒടിടിയിലേക്ക്. പാലക്കാട് ഒരു ?ഗ്രാമത്തില്‍ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മെയ് 16ന് ചിത്രം മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിക്കും.
2. ഗുഡ് ബാഡ് അ?ഗ്ലി
?അജിത്തിനെ നായകനായി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ?ഗുഡ് ബാഡ് അ?ഗ്ലി. വ്യത്യസ്ത ?ഗെറ്റപ്പുകളിലായിരുന്നു ചിത്രത്തില്‍ അജിത് എത്തിയത്. മെയ് 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകും.
3. ദ് റോയല്‍സ്
വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികള്‍ ഒരുമിക്കുമ്പോള്‍ എന്ത് സംഭവിക്കും? ഭൂമി പഡ്നേക്കറും ഇഷാന് ഖട്ടറും ഒന്നിച്ചെത്തുന്ന ദ് റോയല്‍സ് എന്ന പരമ്പര എത്തുന്നത് അത്തരം രണ്ട് വ്യക്തികളുടെ കഥയുമായാണ്. ഒരു രാജകുടുംബത്തിലുള്ളയാളും ഒരു സാധാരണ വ്യക്തിയും തമ്മിലുള്ള പ്രണയകഥ അവതരിപ്പിക്കുന്ന എട്ട് എപ്പിസോഡുകളുള്ള ഈ പരമ്പര മെയ് 9 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് തുടങ്ങും.
4. കന്‍ഖജുര
ചന്ദന്‍ അറോറ സംവിധാനം ചെയ്ത് അജയ് റായ് നിര്‍മിച്ച സോണി ലിവിന്റെ ഏറ്റവും പുതിയ ത്രില്ലര്‍ സീരിസാണ് കന്‍ഖജുര. ഗോവയുടെ നിശബ്ദതയില്‍ ഒളിഞ്ഞുകിടക്കുന്ന അതിഗൂഢമായ ഒരു കഥയാണ് സീരിസിന്റെ പ്രമേയം. നിരവധി പ്രശംസ ലഭിച്ച ‘മാഗ്പെ’ എന്ന ഇസ്രയേലി സീരിസിനെ ആസ്പദമാക്കിയാണ് കന്‍ഖജുര നിര്‍മിച്ചിരിക്കുന്നത്. മോഹിത് റെയ്ന, റോഷന് മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മെയ് 30 മുതല്‍ സോണി ലിവില്‍ സീരിസ് സ്ട്രീം ചെയ്യും.
5. കര്‍ത്താവ് ക്രിയ കര്‍മ്മം
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ ശങ്കര്‍ എം കെ നിര്‍മിച്ച് അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കര്‍ത്താവ് ക്രിയ കര്‍മ്മം. എബിസി ടാക്കീസ് എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ ചിത്രം റിലീസ് ചെയ്തു. ഈ സിനിമയിലെ അഭിനയത്തിന് പി ആര് ഹരിലാലിന് 2025 ഫിലിം ക്രിട്ടിക്സ് സ്പെഷ്യല്‍ ജൂറി പുരസ്ക്കാരം ലഭിച്ചിരുന്നു.