
ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പ്രതികരിച്ച് ചെന്നൈ നായകന് എംഎസ് ധോനി. ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ട് വിക്കറ്റ് ജയം നേടിയതിന് പിന്നാലെയാണ് വിരമിക്കലിനെ കുറിച്ച് ധോനി മറുപടി നല്‍കിയത്.
2026 ഐപിഎല്‍ സീസണ് ചെന്നൈക്കായി കളിക്കാന്‍ എംഎസ് ധോനി ഉണ്ടാകുമെന്നും അതല്ല ഇത് അദ്ദേഹത്തിന്റെ അവസാന സീസണ് ആണ് എന്ന് തുടങ്ങിയ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു.
‘എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും മറക്കാന്‍ പാടില്ലാത്തത്, എനിക്ക് 43 വയസ്സായി, ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എന്റെ അവസാന വര്‍ഷം എപ്പോഴാണെന്ന് അവര്‍ക്കറിയില്ല, വര്‍ഷത്തില്‍ 2 മാസം മാത്രമേ ഞാന്‍ കളിക്കൂ എന്നത് ഒരു വസ്തുതയാണ്. ഈ ഐപിഎല്‍ അവസാനിക്കുന്നു, തുടര്‍ന്ന് എന്റെ ശരീരത്തിന് ഇത്തരത്തിലുള്ള സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുമോ എന്ന് കാണാന്‍ അടുത്ത 6-8 മാസം ഞാന്‍ പ്രവര്‍ത്തിക്കണം. (അദ്ദേഹത്തിന്റെ വിരമിക്കല്‍ പദ്ധതികളെക്കുറിച്ച്) ഇപ്പോള്‍ ഒന്നും തീരുമാനിക്കാനില്ല, പക്ഷേ എല്ലായിടത്തും എനിക്ക് ലഭിക്കുന്ന സ്നേഹവും വാത്സല്യവും മികച്ചതാണ്, മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെ ചെന്നെയുടെ ജയം ടീം ജയമായിരുന്നു. നൂര്‍ അഹമ്മദിന്റെ നാല് വിക്കറ്റ് നേട്ടം കെകെആറിനെ 179 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിങ്ങില്‍ ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ നിന്ന് 52 റണ്‍സും ശിവം ദുബെയുടെ 45 റണ്‍സും ധോനി പുറത്താകാതെ നേടിയ 17 റണ്‍സും ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായി.