
കുട്ടി ഉണ്ടായാല്‍ ആദ്യം ഉയരുന്ന ചോദ്യം, കാണാന്‍ അച്ഛനെ പോലെയാണോ അമ്മയെ പോലെയാണോ എന്നതാണ്. കണ്ണും മുടിയും രീതികളുമൊക്കെ ഈപ്പറഞ്ഞ പോലെ അച്ഛനോടൊ അമ്മയോടൊ സാമ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബുദ്ധിയുടെ കാര്യത്തില്‍ ആ തര്‍ക്കം വേണ്ടാത്തതാണെന്നാണ് ശാസ്ത്രം പറയുന്നത്. കുട്ടികള്‍ക്ക് ബുദ്ധിശക്തി പാരമ്പര്യമായി അമ്മയുടെ ഭാഗത്ത് നിന്നാണ് ലഭിക്കുന്നത്, അച്ഛനില്‍ നിന്നല്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.കുട്ടികള്‍ക്ക് അവരുടെ ഐക്യു ലെവല്‍ ഉള്‍പ്പെടെയുള്ള സ്വഭാവവിശേഷങ്ങള്‍ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും തുല്യമായാണ് ലഭിക്കുന്നതെങ്കിലും ഒരു ജനിതക പഠനത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിശക്തി അമ്മയില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്നുവെന്ന് കണ്ടെത്തി. 1994-ല്‍ നടത്തിയ ഒരു സര്‍വേയില്‍ നിന്നാണ് പഠനം ആരംഭിക്കുന്നത്. സൈക്കോളജി സ്പോട്ട് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.സര്‍വേയില്‍14നും 22നും ഇടയിലുള്ള 12,686 പേര് പങ്കെടുത്തു. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് വിലയിരുത്തി. വംശം, വിദ്യാഭ്യാസ നിലവാരം, സാമൂഹിക-സാമ്പത്തിക നിലവാരം തുടങ്ങിയ ഘടകങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. അവരുടെ അമ്മമാരോടും സമാന ചോദ്യങ്ങള്‍ ചോദിച്ചു. വിശകലനത്തില്‍ ബുദ്ധിശക്തിക്ക് കാരണമാകുന്ന ജീന്‍ പ്രധാന സ്ത്രീ ക്രോമസോമായ X ക്രോമസോമുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മറ്റൊരു പഠനത്തില്‍ X ക്രോമസോമിന്റെ ഇരട്ടി എണ്ണം സ്ത്രീകള്‍ക്ക് ഉള്ളതിനാല്‍ (XX), അവര്‍ക്ക് ബുദ്ധിശക്തിയ്ക്ക് കാരണമാകുന്ന ജീനുകള്‍ കുട്ടികളിലേക്ക് പകരാനുള്ള സാധ്യക കൂടുതലാണെന്ന് കണ്ടെത്തി.അമ്മയുടെ ജനിതക പാരമ്പര്യമാണ് ഒരു കുട്ടി എത്രത്തോളം ബുദ്ധിമാനാണെന്ന് നിര്‍ണയിക്കുന്നതെന്നാണ് പഠനം പറയുന്നത്. മാത്രമല്ല, അച്ഛന്റെ ജീനുകള്‍ കുട്ടിയുടെ ബുദ്ധിശക്തിയില്‍ വലിയ വ്യത്യാസമൊന്നും വരുത്തുന്നില്ലെന്ന് കണ്ടെത്തി. കണ്ടീഷന്‍ ചെയ്തു ജീന്‍ ആണ് ബുദ്ധിശക്തിക്ക് കാരണം. അത് സാധാരണമായി അമ്മയില്‍ നിന്ന് കൈമാറ്റം ചെയ്യുമ്പോഴാണ് സജീവമാകുന്നത്. എന്നാല്‍ അച്ഛന്റെ ഭാ?ഗത്ത് നിന്ന് കൈമാറുന്ന ഇത്തരം ജീനുകള്‍ നിര്ജ്ജീവമാക്കപ്പെടുന്നു. കൂടാതെ അച്ഛനെക്കാള്‍ കുട്ടികളെ അമ്മമാര്‍ പരിപാലിക്കുന്നതിനാല്‍ കുട്ടികളുടെ വളര്‍ച്ചഘട്ടത്തില്‍ അവരുടെ തലച്ചോറിന്റെ രൂപീകരണത്തെയും ഇത് സ്വാധീനിക്കുന്നു.നിരവധി ഘടകങ്ങള്‍ ഒരു കുട്ടിയുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്നുണ്ട്. 40 മുതല്‍ 60 ശതമാനം വരെ ബുദ്ധിശക്തി പാരമ്പര്യമാണ്. ബാക്കിയുള്ളവ നിര്‍ണയിക്കുന്നത് മാതാപിതാക്കളുമായി കുട്ടി എത്രത്തോളം അടുത്തുനില്ക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള ചില പാരിസ്ഥിതിക ഘടകങ്ങളാണ്. കുട്ടികളുമായി അമ്മ വൈകാരിക അടുപ്പം കാണിക്കുന്നത് കുട്ടികളിലെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വൈകാരികമായി സജീവമായ മാതാപിതാക്കള്‍ ഉണ്ടായിരിക്കുന്നത് കുട്ടികളുടെ ബുദ്ധി, വൈജ്ഞാനിക ബുദ്ധി, വ്യക്തിത്വം, യുക്തിസഹമായ ചിന്ത എന്നിവയെ സ്വാധീനിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.