
ന്യൂഡല്?ഹി: വഖഫ് നിയമഭേദ?ഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരി?ഗണിക്കും. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് അ?ഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരി?ഗണിക്കുക. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകള്‍ കേട്ടിരുന്നത്. നിയമഭേദ?ഗതി സ്റ്റേ ചെയ്യണമെന്ന അപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്നു ചൂണ്ടിക്കാട്ടി പുതിയ ചീഫ് ജസ്റ്റിസ് പരി?ഗണിക്കട്ടേയെന്നു സഞ്ജീവ് ഖന്ന നേരത്തെ നിശ്ചയിച്ചാണ് ഇന്നത്തേക്ക് വാദം മാറ്റിയത്. തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിച്ചതിനെതിരെ പ്രദേശവാസി കക്ഷി ചേരാന്‍ നല്കിയ അപേക്ഷ ചീഫ് ജസ്റ്റിസിനു മുന്‍പാകെ എത്തും. തമിഴ്നാട്ടിലെ 300 ഏക്കറിലധികം വിസ്തൃതിയുള്ള തിരുച്ചെന്തുറൈ ഗ്രാമം മുഴുവന്‍ തങ്ങളുടെ സ്വത്താണെന്ന് അവകാശപ്പെട്ടാണ് വഖഫ് ബോര്‍ഡ് നേരത്തെ രം?ഗത്തെത്തിയത്. ജാമിയത്ത് നേതാവ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് പ്രദേശവാസി അപേക്ഷ നല്‍കിയത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗണ്‍സില്‍, ബോര്‍ഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും കോടതി നേരത്തെ നല്‍കിയിരുന്നു.