കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കേരളസമൂഹവും സംസ്കാരവും ലോകമാകെ വ്യാപിക്കുകയാണ്. കേരളത്തിന് പുറത്തുള്ള മലയാളികളുടെ സജീവപങ്കാളിത്തെ ജനാധിപത്യ പ്രക്രിയയിൽ ഉപയോഗിച്ചാൽ മാത്രമേ യഥാർത്ഥ വികസനത്തിലേക്കെത്താൻ സംസ്ഥാനത്തിനു കഴിയൂ. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ.
ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29,30,31 തീയതികളിൽ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.