താര നിരയില്ലാതെ തിയേറ്ററുകളിലെത്തിയ മോണിക്ക ഒരു Ai സ്റ്റോറിയെക്കുറിച്ച് പ്രേക്ഷര്‍ക്ക് പൊതുവെ നല്ല അഭിപ്രായം . ആരും പറയാത്ത കഥയും
Ai യുടെ അത്ഭുത സ്പര്ശവുമെന്ന പോലെ സിനിമ മുന്നോട്ട് വെക്കുന്ന ആശയമാണ് എല്ലാവര്ക്കും ഇഷ്ടമായത്.
തിയേറ്റര്‍ വിട്ട് പുറത്തിറങ്ങിയാലും സിനിമ പടര്‍ത്തിവിട്ട ഓളം മനസ്സില്‍ തങ്ങി നില്ക്കും.സിനിമ കണ്ട് മടങ്ങുമ്പോള്‍ താന്‍ വീണ്ടും മകളെയും ഒപ്പം കൂട്ടി സിനിമ കാണാന്‍ വരുമെന്നാണ് പ്രശസ്ത ഗായിക അമൃത സുരേഷ് പറഞ്ഞത്.
സിനിമയില്‍ ബാല താരം ശ്രീ പതിന്റേത് മികച്ച അഭിനയമായിരുന്നു. ശരിക്കും സിനിമയില്‍ അവന് സ്വരൂപ് എന്ന ഹൈപ്പര്‍ ആക്ടീവായ ബാലനായി ജീവിക്കുകയായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലര്‍ത്തി.ഗോപിനാഥ് മുതുകാടും അപര്‍ണ്ണ മള്‍ബറിയും ഉള്‍പ്പെടെ അഭിനേതാക്കള്‍ എല്ലാവരും നല്ല അഭിനയമാണ് കാഴവെച്ചത്.
മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച സിനിമ ഇ എം അഷ്റഫാണ് സംവിധാനംചെയ്തത്