
പാലക്കാടു നിന്നും ബാംഗ്ലൂരിലേക്ക് നിറയെ ചിപ്സുമായി ആഴ്ചതോറും ഒരു ഇന്നോവ ഓടിയെത്തും. ബാംഗ്ലൂർ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരമായിരിക്കുകയാണ് ഈ ഇന്നോവയിലെ ചിപ്സ്. നാടൻ രുചിയിൽ വീട്ടിലുണ്ടാക്കിയ വിവിധ ചിപ്സുകൾ പാലക്കാട് സ്വദേശിയായ നാസറിന്റെ സംരംഭമാണ് . കഴിഞ്ഞ ഡിസംബറിൽ ആണ് ചിപ്സുമായി ആഴ്ചതോറും ഈ ഇന്നോവ ബാംഗ്ലൂരിലേക്ക് ഓടാൻ തുടങ്ങിയത്. ഏഴുമാസം കൊണ്ട് ബാംഗ്ലൂർ നഗരത്തിലെ മലയാളികൾക്കിടയിൽ നാസറിന്റെ ഈ കേരള ചിപ്സ് ഏറെ പ്രചാരം നേടിക്കഴിഞ്ഞു.
https://youtu.be/B_oFMriP_fw?si=ToPSScvzua5zl3WX
ആദ്യം സ്വന്തം വീട്ടിൽ തയ്യാറാക്കിയായിരുന്നു വിൽപനക്കെത്തിച്ചത്. ആവശ്യക്കാർ കൂടിയതോടെ അയൽവാസികളായ വീട്ടമ്മമാരെ കൂടി സംരംഭത്തിന്റെ ഭാഗമാക്കി. അവർ ഓരോരുത്തരും സ്വന്തം വീട്ടിൽ തയ്യാറാക്കുന്ന രീതിയാണ് ഇപ്പൊൾ.
കലർപ്പില്ലാതെ കേരളതനിമയിൽ വീട്ടിലുണ്ടാക്കുന്ന ചിപ്സിന് ആവശ്യക്കാർ ഏറെയും വീടുവിട്ട് നഗരത്തിലെത്തിൽ എത്തിയ മലയാളികളാണ്. പ്രൊഫഷണൽസും, ബിസിനസുകാരും, മറ്റു ജോലിക്കാരും മൊക്കെ അതിൽ ഉണ്ട്. ഓരോ ദിവസവും നഗരത്തിലെ ഓരൊ കേന്ദ്രങ്ങളിൽ ഇന്നോവ എത്തും. സ്ഥിരം കസ്റ്റമേഴ്സ് ആണ് കൂടുതലും. ഈ കേരള ചിപ്സിന്റെ സ്ഥിരം ആവശ്യക്കാരെ ചേർത്ത് ഒരു വാട്സ്ആപ് ഗ്രൂപ്പും ഇപ്പോൾ ഉണ്ടാക്കിയിട്ടുണ്ട്. ബാംഗ്ലൂർ നഗരത്തിൽ അങ്ങനെ ഒരു കേരള ചിപ്സ് കൂട്ടായ്മയും രൂപംകൊണ്ടിരിക്കുകയാണ്.
നാസറിന്റെ ഇന്നോവയിൽ വിവിധ ചിപ്സ് മാത്രമല്ല നല്ല കോഴിക്കോടൻ ഹൽവയും മലപ്പുറം മഞ്ചേരിയിൽനിന്നുള്ള നാടൻ വെളിച്ചെണ്ണയും ഇപ്പോൾ ലഭ്യമാണ്. ഇതിനും നഗരത്തിൽ ഏറെ ആവശ്യക്കാർ ഉണ്ടെന്ന് നാസർ പറയുന്നു. അല്ലെങ്കിലും ഏത് ചൊവ്വയിൽ പോയാലും മലയാളിക്ക് കേരളതനിമ വിട്ടൊരു കളിയില്ല. ഏതായാലും ബാംഗ്ലൂർ നഗരത്തിൽ ട്രെന്റായി മാറുകയാണ് ചിപ്സ് നിറച്ച നാസറിന്റെ ഇന്നോവ.
Monday to Friday 7am to 10am opposite TCIS CAMPUS.
Tuesday 10am-4pm – HSR LAYOUT
MONDAY AND THURSDAY 10am-4pm – Amrita college
Saturday and Sunday morning 10am-10pm -Kasavanahalli church
Monday to Friday 5pm-10pm Hosa Road
Kerala Chips Contact: 7025347002