
ന്യൂയോർക്ക് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു.മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന ഈ പുരസ്കാര ചടങ്ങ് അടുത്ത വർഷം ജനുവരി 10ന് വൈകിട്ട് ആറിന് കൊച്ചിയിൽ നടക്കും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്ന പുരസ്കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും.
25000 രൂപയും പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക. മികച്ച പത്രപ്രവര്ത്തകന് (അച്ചടി- ദൃശ്യ മാധ്യമങ്ങള്‍- 2), മികച്ച വാര്‍ത്ത- 2), അച്ചടി/ ദൃശ്യമാധ്യമങ്ങള്‍, മികച്ച ക്യാമറാമാന് (ദൃശ്യ മാധ്യമം), മികച്ച ഫോട്ടോഗ്രാഫര്‍ (അച്ചടി), മികച്ച വാര്‍ത്ത അവതാരകന്/ അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത (2) (അച്ചടി- ദൃശ്യ മാധ്യമങ്ങള്‍), മികച്ച യുവമാധ്യമ പ്രവര്ത്തകന്/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്കാരങ്ങള്‍ നല്‍കുക.