
ക്രോളി ∙ ഇന്ത്യൻ ഓർത്തോസ് സഭയുടെ വെസ്റ്റ് സസ്സെക്സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാർഷിക പെരുന്നാളും ഇടവക പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും 2024 ജൂലൈ 6, 7 (ശനി, ഞായർ) തീയതികളിൽ നടത്തപെടുന്നു. 2024 ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
കൊടിയേറ്റിനെ തുടർന്ന് എം. ജി. ഒ. സി .എസ് . എം മീറ്റും, സന്ധ്യ പ്രാർഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു. പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, ഗ്ലാസ്ഗോ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോൺ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ കുർബാനയും, പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.