
യുകെ: ഇന്ത്യൻ വംശജയായ ലിസ നന്ദി ബ്രിട്ടീഷ് കെയർ സ്റ്റാർമർ കാബിനറ്റ് മന്ത്രിസഭയിൽ സാംസ്കാരിക സെക്രട്ടറി. യുകെ പൊതുതെരഞ്ഞെടുപ്പിൽ വിഗൻ സീറ്റിൽ വേണ്ടി നിലയുറപ്പിച്ച ലിസ 10,000 വോട്ടുകൾക്ക് എതിരാളിയായ ആൻഡി ഡോബറിനെ പരാജയപ്പെടുത്തി.ദീപക് നന്ദിയുടെയും ആനി ലൂയിസ് ബയേഴ്സിനറെയും മകളായ ലിസ 2010-ൽ ലേബർ എംപിയായി. ജെറമി കോർബിൻ്റെ പിൻഗാമിയായി 2020-ൽ ലേബർ നേതാവാകാനുള്ള മത്സരത്തിൽ കെയർ സ്റ്റാർമർ, റിബേക്കാ ലോങ് ബെയ്ലി എന്നിവർക്ക് പുറമെ ലിസ നന്ദി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ലേബറിൻ്റെ വൻ വിജയത്തെ തുടർന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ് മണിക്കൂറുകൾക്കകം സ്റ്റാർമർ 44 കാരിയായ ഏഞ്ചല റെയ്നറെ ഡെപ്യൂട്ടി ആയി നിയമിച്ചു. ഏഞ്ചലയുടെ നിയമനം സ്റ്റാമറിൻ്റെ ആദ്യ കാബിനറ്റ് നിയമനത്തെ അടയാളപ്പെടുത്തി. റേച്ചൽ റീവ്സ് ആണ് യുകെയിലെ ആദ്യ വനിതാ ധനമന്ത്രിയായി. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വംശീയ വൈവിദ്ധ്യവും സ്ത്രീകളുമുള്ള കാബിനറ്റാണ് സ്റ്റാർമർക്കുള്ളത്. ഹൗസ് ഓഫ് കോമൺസിലെ എംപിമാരിൽ കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശജർ ഇപ്പോൾ ഏകദേശം 13% വരും.