
ന്യൂഡൽഹി∙ നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാൽ പുനഃപരിശോധനാ നടത്താമെന്ന് സുപ്രീം കോടതി. മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട നാൽപതോളം ഹർജികൾ പരിശോധിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. പുനഃപരിശോധന നടത്തുക എന്നത് അവസാനത്തെ മാർഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.