
മസ്കത്ത്∙ ഒമാനിലെ ഗലയിലുള്ള ഹോളി സ്പിരിറ്റ് ദേവാലയത്തിൽ പുതിയ പാരിഷ് ബിൽഡിങ്ങിന്റെ ശിലാസ്ഥാപനം ഒമാനിലെ മത എൻഡോവ്മെന്റ് ആന്റ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിലെ ഡയറക്ടർ ഡോ. അഹമ്മദ് ഖാമിസ് മസൂദ് അൽ ബഹ്രിയുടെ സാന്നിധ്യത്തിൽ അപ്പസ്തോലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി ഒഎഫ്എം നിർവ്വഹിച്ചു. മതബോധന ക്ലാസുകൾ, കമ്മ്യൂണിറ്റി സമ്മേളനങ്ങൾ, ഇടവക പ്രവർത്തനങ്ങൾ, വൈദികരുടെ താമസസ്ഥലം, വിവിധ ഓഫിസുകൾ എന്നിവയ്ക്കായി പുതിയ ബിൽഡിങ് ഉപയോഗപ്രദമാകുമെന്ന് ഇടവക വികാരി ഫാ: ജോർജ് വടക്കൂട്ട് ഒഎഫ്എം പറഞ്ഞു.