
കൊടുവായൂർ :രണ്ടാം പിറന്നാൾ ആഘോഷിച്ച് ഒരു ബാൻഡ് ട്രൂപ്പ്..ഒരുപക്ഷെ ഒരു എൽ പി സ്കൂളിലെ ആദ്യ ബാൻഡ് ട്രൂപ്പ് ആയിരിക്കാം കൊടുവായൂർ ജി ബി എൽ പി സ്കൂളിലെ ഹാർട്ട് ബീറ്റസ് ബാൻഡ്… 2022 ജൂലൈ 3 ന് ഔപചാരികമായി കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്വി പ്രേമ വാർഡ് മെമ്പർ പി ആർ സുനിലിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു.. ദിവസേന നടക്കുന്ന അസംബ്ലി ചിട്ടയാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ബാൻഡ് ടീം എന്ന ആശയം ഉണ്ടായത് …മുൻ പ്രധാനധ്യാപിക എസ് ലക്ഷ്മിക്കുട്ടി ബാൻഡ് സെറ്റ് ന് വേണ്ട ഉപകരണങ്ങൾ സ്പോൺസർ ചെയ്തു.. വാദ്യ കലാകാരനും അധ്യാപകനുമായ ഷീൻ ചന്ദ്രൻ കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിശീലനം നൽകി..എല്ലാ ക്ലാസ്സുകളിലും ഓരോ ടീം ഉണ്ടെങ്കിലും അന്നത്തെ മൂന്നാം തരത്തിലെ കുട്ടികളാണ് മികച്ച നിലവാരം പുലർത്തിയത്.. ചിട്ടയായ പരിശീലനം കൂടെ ആയപ്പോൾ ഹാർട്ട് ബീറ്റസ് ബാൻഡ് ടീം തികച്ചും പ്രൊഫഷണൽ മാർച്ചിങ് ബാൻഡ് ട്രൂപ്പായി മാറി. കൊടുവായൂർ പഞ്ചായത്തിന്റെ മികച്ച പിന്തുണ കൂടി ആയപ്പോൾ കുട്ടികൾക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു തുടങ്ങി.. കൊടുവായൂർ വച്ചു
നടന്ന കൊല്ലങ്കോട് ഉപജില്ല ഭിന്നശേഷി വിദ്യാർത്ഥികളുടെ കായികമേള, പാലിയേറ്റീവ് ദിനറാലി, തുടങ്ങി പഞ്ചായത്തിലെ മിക്ക സാമൂഹ്യസേവന പരിപാടികളിലും ടീമിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. മികച്ച പ്രകടനം കണ്ടു കൊടുവായൂർ പഞ്ചായത്തിലെ ഗവണ്മെന്റ് യു പി സ്കൂൾ എത്തന്നൂരിൽ നെന്മാറ എം എൽ എ. കെ ബാബു അനുവദിച്ചു കെട്ടിടഉദ്ഘാ ടനത്തിന് വന്ന മന്ത്രി വി ശിവൻകുട്ടി ബാൻഡ് ടീം നെ നേരിട്ട് അനുമോദിക്കുകയുണ്ടായി.. തുടർന്ന് കൊടുവായൂരിലെ കാലിക്കറ്റ് സർവകലാശാല ബി എഡ് കെട്ടിട ഉദ്ഘടനത്തിന് വന്ന മന്ത്രി ആർ. ബിന്ദുവിനെ സ്വീകരിക്കാനും ഈ കൊച്ചു ബാൻഡ് ടീം മുന്നിലുണ്ടായിരുന്നു.. അസംബ്ലി ചിട്ടയാക്കാൻ തുടങ്ങിയ ഹാർട്ട് ബീറ്റസ് ബാൻഡ് പേര് പോലെ തന്നെ പൊതുജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.. വിദ്യാലയ പ്രധാനധ്യാപകൻ എസ് മുരുകവേലും പി ടി എ യും മികച്ച പ്രോത്സാഹനവും പിന്തുണയുമായി രംഗത്തുണ്ട്..