
എത്തന്നൂർ: എഴുപതു വയസ്സ് പൂർത്തിയായവർക്കുള്ള ലണ്ടനിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട എത്തന്നൂർ സ്വദേശി ഹേമചന്ദ്രൻ നായരെ കൊടുവായൂർ പൗരാവലി ആദരിച്ചു..എത്തനൂർ മരുതിഭഗവതി ക്ഷേത്ര മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്.. നെന്മാറ എം എൽ എ കെ ബാബു ഉദ്ഘാടനം നിർവഹിച്ചു..കൊടുവായൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ വി പ്രേമ അധ്യക്ഷത വഹിച്ചു.. സി അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജി കൃഷ്ണപ്രസാദ്, കെ എം ഫെബിൻ, എം എസ് സോണി, മെമ്പർ മാരായ മഞ്ജു സച്ചിതാനന്ദൻ കാജാഹുസൈൻ, എന്നിവർ സംസാരിച്ചു.എ സച്ചിതാനന്ദൻ നന്ദി പറഞ്ഞു.. എം എൽ എ കെ ബാബു ഹേമചന്ദ്രൻ നായരേ മെമെന്റോ നൽകി ആദരിച്ചു.