
ഉമ്മുൽഖുഖൈൻ ∙ ഉമ്മുൽ ഖുവൈനിൽ വന്‍ ലഹരിമരുന്ന് കടത്ത് മാഫിയ മരുഭൂമിയിൽ കുഴിച്ചിട്ട 10 കിലോ ലഹരിമരുന്ന് പൊലീസ് കണ്ടെടുത്തു. സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
10 കിലോയിലേറെ വരുന്ന അനധികൃത വസ്തുക്കളാണ് പ്രതികൾ വിദൂരമായ മരുഭൂമിയിൽ കുഴിച്ചിട്ടത്. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡിന്റെ അധികാരപരിധിയിലുള്ള മരുഭൂ പ്രദേശത്ത് രണ്ട് വ്യക്തികൾ ലഹരിമരുന്ന് ഒളിപ്പിച്ചതായി സംശയിക്കുന്നതായി ദുബായ് പൊലീസിലെ നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്മെന്റ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.