
മസ്കത്ത് : ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ ആശങ്ക പങ്കുവച്ച് രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടും ഉയർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി.
മസ്കത്ത് ∙ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ ടെക്സ്റ്റ് ബുക്കുകളുടെ വിതരണം പൂർത്തിയാകാത്ത വിഷയത്തിൽ ആശങ്ക പങ്കുവച്ച് രക്ഷിതാക്കളുടെ സംഘം ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി. അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടും ഉയർന്ന ക്ലാസ്സുകളിലുൾപ്പെടെ പാഠപുസ്തകങ്ങൾ ലഭ്യമല്ലാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയം അതീവ ഗൗരവതരമാണെന്നും അടിയന്തിര പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നും അംബാസഡർ രക്ഷിതാക്കൾക്ക് ഉറപ്പു നൽകി.
പരിഷ്കാരത്തിലെ അപാകതയും പ്രായോഗിക പ്രശ്നങ്ങളും രക്ഷിതാക്കളുടെ നേതൃത്വത്തിൽ ബോർഡ് ചെയർമാനെ മുമ്പ് പലതവണ അറിയിച്ചിരുന്നതാണ്. എന്നാൽ രക്ഷിതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ബോർഡ് തങ്ങളുടെ തീരുമാനവുമായി മുമ്പോട്ടു പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.