
തൃശൂർ∙ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി ജീവനക്കാരി കടന്നു. വലപ്പാട്ടെ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണു തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.ഈ പണം ഉപയോഗിച്ച് ഇവർ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി.