
വിവിധ മേഖലയിലെ അക്കാദമിക വിദഗ്ധർ പങ്കെടുത്തു. ഗവേഷണ ഫലങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കാനും അറിവുകൾ പങ്കുവയ്ക്കാനും സമ്മേളനത്തിൽ അവസരം ഒരുക്കിയിരുന്നു.
എൻജിനീയർമാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ടെക് ലീഡേഴ്സ് ഫോറം ഓഫ് ഇന്ത്യ എന്ന പദ്ധതിക്കും തുടക്കമായി. എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കു പിന്തുണ നൽകുക, വെബിനാറുകൾ സംഘടിപ്പിക്കുക, ശിൽപശാലകളും തൊഴിൽ പരിശീലനവും നൽകുക തുടങ്ങി വിവിധ പരിപാടികളാണ് ടെക് ലീഡേഴ്സ് ഫോറം ഏറ്റെടുത്തു നടത്തുക. എൻജിനീയർമാർക്ക് മികവു പ്രകടിപ്പിക്കാൻ ആവശ്യമായ വിഭവങ്ങൾ, അറിവ്, നെറ്റ്വർക്ക് എന്നിവ ഒരുക്കി നൽകുന്നതും െടക് ലീഡേഴ്സിന്റെ ഉത്തരവാദിത്തമാണ്. പ്രാദേശികമായും രാജ്യാന്തര തലത്തിലും എൻജിനീയർമാർക്കായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കും. ബിസിനസ് ഗേറ്റ് സ്ഥാപകനും പ്രസിഡന്റുമായ ലൈല റഹൽ അൽ അത്ഫാനി, കർട്ടിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ചിത്തിറായ് പൊൻ സെൽവൻ, തമിഴ് എൻട്രപ്രണേഴ്സ് പ്രസിഡന്റ് ഡോ. പോൾ പ്രബാഹർ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കോ ചെയർമാൻ ഭൂപേഷ് നാഗരാജൻ, ഫെഡ ജനറൽ സെക്രട്ടറി ഡോ. എ.എസ്. മുഹമ്മദ് സലീം, ടെക് ലീഡേഴ്സ് പ്രസിഡന്റ് ഡോ. ഇ. സയിദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.