
കൊടുവായൂർ : ജി ബി എൽ പി സ്കൂൾ കൊടുവായൂർ ഹിരോഷിമ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു..ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സീനിയർ അദ്ധ്യാപകൻ സഡാക്കൊ സസാക്കി അനുസ്മരണ പ്രഭാഷണം നടത്തി. നാലാം ക്ലാസ്സ് വിദ്യാർത്ഥി അഖീൽ അഹ്സൻ സമാധാനകൊക്ക് നിർമാണത്തിന് നേതൃത്വം. നൽകി.. കുട്ടികൾ തയാറാക്കിയ പ്ലക്കാർഡുകൾ കൈയിലേന്തി സമാധാന റാലി നടത്തി… സ്കൂൾ ലീഡർ മുഹമ്മദ് അർഷാദ് റാല്ലിക്ക് നേതൃത്വം നൽകി.അധ്യാപകരായജെ. സുബൈർ, എസ് ഗീത, വി സുമതി, യു. ലത, മിനി എംകെ, സുനിമോൾ.കെ, സിനിമോൾ,ദീപ.സി,രമ്യ.ആർ എന്നിവർ റാലിയിൽ അണിചേർന്നു.. പ്രധാനധ്യാപകൻ എസ് മുരുകവേൽ സമാധാനസന്ദേശം നൽകി.