ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആറുശതമാനം ഗൂഗിള്‍ നികുതി ഏപ്രില്‍ ഒന്നു മുതല്‍ ഇന്ത്യ പിന്‍വലിക്കും.ഗൂഗിള്‍ ഉളള്‍പ്പെടെയുള്ള കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആറുശതമാനം ഗൂഗിള്‍ നികുതിയാണ് ഇന്ത്യ പിൻവലിക്കുന്നത്.അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചും തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നികുതി പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ച ധനകാര്യ ബില്ലിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.ഗൂഗിള്‍ നികുതി ഒഴിവാക്കുന്നത് ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഗൂഗിള്‍, മെറ്റ പോലുള്ള പ്രമുഖ യുഎസ് ടെക് ഭീമന്മാര്ക്ക് ഗുണം ചെയ്യും.ഈ നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചാല്‍, 2025 ഏപ്രില്‍ ഒന്നു മുതല്‍ ഗൂഗിള്‍ നികുതി ഒഴിവാക്കപ്പെടും.