എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും.പരീക്ഷ തീരുന്ന ദിവസം സ്കൂളുകളിൽ വിദ്യാർഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുയിരിക്കുന്നത്.
Contents
പരീക്ഷ കഴിഞ്ഞ് കുട്ടികൾ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ സ്കൂൾ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാം. സംസ്ഥാനത്ത് എല്ലാ സ്കൂൾ പരിസരവും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കും.
പരീക്ഷ തീരുന്ന ദിവസമോ സ്കൂൾപൂട്ടുന്ന ദിവസമോ സ്കൂളുകളിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നൽകി. ആഘോഷങ്ങൾ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികൾ കണക്കിലെടുത്താണ് നിർദേശം