അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസുകളിലേക്കുള്ള പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നിലവിൽ അഞ്ചു വയസാണ് സ്കൂള്‍ പ്രവേശന പ്രായം. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിന് ആറു വയസാണ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ഉയർത്താനുള്ള ആലോചനയിലാണ് സർക്കാരെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.