
ഇന്നത്തെ ചന്ദ്രാസ്തമയം രാത്രി 7.36 നാണ്. എന്നാൽ സൂര്യന് അസ്തിമിക്കുന്നത് 6.37 നുമാണ്. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തിൽ 59 മിനിട്ട് സമയം ചന്ദ്രനുണ്ടാകുമെങ്കിലും, ചന്ദ്രന്റെ തെളിച്ചം ഒരു ശതമാനമാണ്. ഇതോടൊപ്പം ആകാശം മേഘാവൃതമാണ്. ഈയൊരു സാഹചര്യത്തിലാണ് ഇന്നത്തെ ചന്ദ്രപിറവി ദർശന സാധ്യത കുറയുന്നതെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ സ്ഥാപനമായ മെറ്റ് ബീറ്റ് വെതറിന്റെ സ്ഥാപകനായ കെ. ജംഷാദ് വ്യക്തമാക്കി.
ഇന്ന് കേരളത്തില്‍ നോമ്പ് 29 തുറക്കുമ്പോള്‍ ചന്ദ്രന് ഭൂമിയുടെ ഭ്രമണപഥത്തില്‍ 29.53 ദിവസം കറങ്ങിയിട്ടുണ്ടാകും. ഇന്ന് ചന്ദ്രപിറവി ദൃശ്യമായില്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി ഏപ്രിൽ ഒന്നിനായിരിക്കും കേരളത്തിൽ ഈദുൽ ഫിത്വർ ആഘോഷം. അതേസമയം, ശാസ്ത്രീയമായ നിഗമനനങ്ങൾ തെറ്റുകയും ചന്ദ്രപിറവി ദൃശ്യമാവുകയും ചെയ്ത ചരിത്രവും നിരവധിയാണ്. കണക്കുകൾ തെറ്റാനിയിടയുള്ളതിനാൽ ചന്ദ്രനെ കാണുകയെന്നതാണ് മാസപിറവി ഉറപ്പിക്കുനതിനുളള മാനദണ്ഡമായി മത കർമ്മശാസ്ത്രം വിവരിക്കുന്നത്.