വിൽപ്പനക്കെത്തിച്ച മൂന്ന് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഒഡിഷ നഗർ ബാനാപൂർ സ്വദേശികളായ അജിത്ത് ജാനി (30), ബിഗ്നേഷ് ഹയാൽ (32) എന്നിവരാണ് പിടിയിലായത്.
കൊളത്തൂർ ജങ്ഷനിൽനിന്നാണ് ഡൻസാഫ് സംഘം ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് മൂന്നുലക്ഷം രൂപയോളം വിലവരും. ഒഡിഷയിൽനിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, എസ്ഐ ജിഷിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.