
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനെ തുടര്‍ന്നുള്ള സൈനിക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടു വന്നത് പാകിസ്ഥാനാണെന്നു ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോ?ഗത്തിലാണ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
വെടിനിര്‍ത്തലില്‍ അമേരിക്ക ഇടപെട്ടിട്ടില്ല. പാകിസ്ഥാന് ആവശ്യവുമായി ഇങ്ങോട്ടു വരികയായിരുന്നുവെന്ന് അദ്ദേഹം കമ്മിറ്റിയെ ബോധ്യപ്പെടുത്തി. വിഷയങ്ങള്‍ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ വെടി നിര്ത്തലിനു ധാരണയായെന്നു പുറത്തുവിട്ടത് വിവാദമായിരുന്നു. തങ്ങളാണ് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് ട്രംപ് ആവകാശപ്പെടുകയും ചെയ്തിരുന്നു.
പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഓപ്പറേഷന് സിന്ദൂറില്‍ യുഎസ് ഇടപെടല്‍ ഇല്ലെന്നും അദ്ദേഹം യോ?ഗത്തില്‍ ആവര്‍ത്തിച്ചു.
ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്നും വിക്രം മിസ്രി വിശദീകരിച്ചു.
ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാന് ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ ഉപയോ?ഗിച്ചിട്ടില്ലെന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു.