
കൊല്ലം ടി.കെ. എം ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് എം. കോം പഠനം പൂർത്തിയാക്കി ഏറെ വൈകാതെ സിംഗപ്പൂരിൽ എത്തിയതാണ് രജുകുമാർ 1997ൽ. ഒരു ഷിപ്പിങ് സർവീസ് കമ്പനിയിൽ പർച്ചേസ് എക്സിക്യൂട്ടീവ് ആയിട്ടാണ് തുടക്കം. കപ്പലുകളിലേക്ക് ആവശ്യമായ സ്റ്റോർ & ഭക്ഷ്യവസ്തുക്കളടക്കമുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ് അത്.2001 ൽ സ്വന്തമായി ചെറിയ രീതിൽ ഷിപ്പിങ് സർവീസ് സംരംഭം ആരംഭിച്ചു. 2011ൽ ഇ.ടി.എ ഷിപ്പിങ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.രജുകുമാറിൻ്റെയും ഭാര്യ രശ്മിയുടെ മികവുറ്റ രീതിയിലുള്ള പ്രവർത്തനങ്ങൾ കമ്പനിയെ വിജയത്തിലെത്തിക്കാൻ സഹായിച്ചു. മികച്ച രീതിയിൽ വളരാൻ കമ്പനിക്ക് കഴിഞ്ഞു. അറുപതിലധികം ജീവനക്കാരുള്ള കമ്പനി ഫുജൈറയിലും പുതിയ ശാഖ തുറന്ന് വളർച്ചയുടെ പാതയിലാണ്.
സിംഗപ്പൂരിലെ പ്രാദേശിക കലാകാരൻമാരെ അഭിനേതാക്കളാക്കി ചില മലയാളം ഹ്രസ്വ ചിത്രങ്ങൾ രജുകുമാർ നിർമ്മിച്ചു. ഒരു പുത്തുനിറം,നന്ദിനി, ഹൃദയം എന്നിങ്ങനെ സിംഗപ്പൂർ ടച്ചുള്ള മലയാളം ഹ്രസ്വ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സിംഗപ്പൂരിൽ മലയാള സിനിമകൾ വിതരണത്തിനെത്തിക്കുന്ന company ഓർക്കിഡ് Films ഇതിനുപുറമെ പ്രവർത്തിക്കുന്നു, ഷിപ്പിങ് സർവീസ് കമ്പനിക്കുപുറമെ
കൂൾ സ്പൈസ് സിംഗപ്പൂർ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിൽനിന്ന് സ്പൈസസ് ,ഡ്രൈ പ്രൊവിഷൻസ് അടക്കമുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന സംരംഭവും രജുകുമാറിനുണ്ട്.
തന്റെ സിനിമാ സ്വപ്നം ഹ്രസ്വ ചിത്രവും കടന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടുവെക്കുന്നതിന്റെ സന്തോഷത്തിലാണ് രജുകുമാർ. പ്രാരംഭ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കി വൈകാതെ അനൗൺസ് ചെയ്യാനൊരുങ്ങുന്നു തന്റെ ആദ്യ മലയാള സിനിമ.