
മൂന്നാര്‍: മൂന്നാറില്‍ വീട്ടുമുറ്റത്ത് കിടന്ന വളര്‍ത്തു നായയെ പുലി കൊണ്ടുപോയി. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. ദേവികുളം മിഡില്‍ ഡിവിഷന് സ്വദേശി രവിയുടെ വളര്‍ത്തു നായയെയാണ് പുലി പിടിച്ചത്.വളര്‍ത്തു നായയെ രാവിലെ മുതല്‍ കാണാതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങള്‍ കിട്ടിയത്.പുലര്‍ച്ചെ മൂന്നേമുക്കാലോടെ പുലി വളര്‍ത്തുനായ കടിച്ച് എടുത്തോണ്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.