
കോഴിക്കോട് : ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജില്‍ ഒരാളെ വെട്ടിക്കൊന്നു. കൊല്ലം സ്വദേശി സോളമനാണ് കൊല്ലപ്പെട്ടത്. ഹാർബറിന് സമീപം ത്രീ സ്റ്റാർ ലോഡ്ജില്‍ ഇന്ന് രാവിലെയാണ് കൊലപാതകമുണ്ടായത്.
ലോഡ്ജ് മുറിയിലുണ്ടായിരുന്ന രാവിലെ ക്ലീൻ ചെയ്യുന്നതിനിടെയാണ് ലോഡ്ജിലെ ജീവനക്കാരൻ മുറിക്ക് മുന്നില്‍ രക്തം കണ്ടത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇരവിപുരം സ്വദേശി സോളമൻ മത്സ്യബന്ധന തൊഴിലാളിയാണ്. ഇയാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന നാല് പേർക്കായി തിരച്ചില്‍ നടത്തുകയാണെന്നും ഫറോക് എസിപി സിദ്ധിഖ് വ്യക്തമാക്കി.
പേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ലോഡ്ജിലെ ഒരു മുറിയില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. അനീഷ് എന്നയാളാണ് മുറിയെടുത്തിരുന്നത്. ഇദ്ദേഹം ഇന്നലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഈ മുറിയില്‍ അനീഷിനൊപ്പം വന്നവരാണ് മറ്റ് നാല് പേർ. സോളമൻ ഇന്നലെയാണ് ഈ ലോഡ്ജിലെത്തിയത്. ലോഡ്ജിലുണ്ടായിരുന്ന മറ്റ് നാല് പേരെ കാണ്മാനില്ല. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
രാവിലെ ക്ലീൻ ചെയ്യുന്നതിനിടെയാണ് ലോഡ്ജിലെ ജീവനക്കാരൻ മുറിക്ക് മുന്നില്‍ രക്തം കണ്ടത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇരവിപുരം സ്വദേശി സോളമൻ മത്സ്യബന്ധന തൊഴിലാളിയാണ്. ഇയാളുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മുറിയിലുണ്ടായിരുന്ന നാല് പേർക്കായി തിരച്ചില്‍ നടത്തുകയാണെന്നും ഫറോക് എസിപി സിദ്ധിഖ് വ്യക്തമാക്കി.