
രാജ്യത്തെ ഓരോ ജനങ്ങളുടെയും ലക്ഷ്യമാണ് വികസിതഭാരതമെന്ന് നിതി ആയോഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന പ്രവർത്തനങ്ങള്‍ വേഗത്തില്‍ ആക്കണം.
ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല. വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മള് വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കണം. കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഒത്തുചേർന്ന് ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവർത്തിച്ചാല്‍, ഒരു ലക്ഷ്യവും അസാധ്യമല്ല. സംസ്ഥാനങ്ങളിലെ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തിന് അനുസൃതമായി വികസിപ്പിക്കണം.
വളർച്ച, നവീകരണം, സുസ്ഥിരത എന്നിവ നഗരങ്ങളുടെ വികസനത്തിന് ചാലകശക്തിയായിരിക്കണം. തൊഴിലിടങ്ങളില്‍ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനായി പ്രവർത്തിക്കണം. ഇതിനായുള്ള നിയമങ്ങളും നയങ്ങളും രൂപപ്പെടുത്തണം.